തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിൽ ജയമാധവൻ നായർ (63) കൊല്ലപ്പെട്ട കേസിലെ പ്രതി രവീന്ദ്രൻ നായർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ.
നാളെ വൈകിട്ട് നാല് മണി വരെയാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നൽകിയത്.
രവീന്ദ്രനെ വിശദമായി ചോദ്യംചെയ്ത് കൊലപാതകത്തിന്റെ ലക്ഷ്യം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.

