ചിറയിൻകീഴ്: എം.ഡി.എം.എ വില്പനയ്ക്കായി എത്തിയ യുവാവ് അറസ്റ്റിൽ.പെരുമാതുറ തെരുവിൽ തൈവിളാകം വീട്ടിൽ മുഹമ്മദ് ഷാഫിയെയാണ് (33) റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്.
വിപണിയിൽ 2 കോടിയോളം രൂപ വില വരുന്ന 800 ഗ്രാമിലധികം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
കഴിഞ്ഞ കുറച്ച് നാളുകളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതി,ഇന്നലെ രാത്രി 7.30ഓടെ പെരുങ്ങുഴി കുഴിയം കോളനിയിൽ ലഹരി വില്പനയ്ക്കായി എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.

