തിരുവനന്തപുരം: ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ കർശനമാക്കിയാണ് സ്കൂളുകൾ പ്രവർത്തിക്കുക. ഒമിക്രോൺ രോഗികളുടെ എണ്ണമുയരുന്ന പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് വരുന്നവർ ക്വാറൻ്റീൻ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.15നും 18നും മധ്യേ പ്രായമുള്ളവർ കൂടി കൊവിഡിനെതിെരെ പ്രതിരോധം കുത്തിവയ്പ് രാവിലെ ഒൻപത് മുതൽ ആരംഭിച്ചു. ഭക്ഷണം കഴിച്ച ശേഷം വേണം കുത്തിവയ്പെടുക്കാൻ. ആധാർ കാർഡോ സ്കൂൾ ഐ ഡി കാർഡോ നിർബന്ധമാണ്.