തിരുവനന്തപുരം :പതിനഞ്ചു മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഇന്ന് (ജനുവരി 3) ആരംഭിച്ചു. ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഇന്ന് രാവിലെ ഒമ്പത് മുതല്‍ മൂന്ന് മണി വരെ വാക്സിനേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് എല്ലാ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഈ പ്രായക്കാര്‍ക്ക് മാത്രമായി വാക്സിനേഷന്‍ ഉണ്ടായിരിക്കും.
ഒമിക്രോണ്‍ സാഹചര്യത്തില്‍ എല്ലാവരും തങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണമെന്ന് മന്ത്രി വീണ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.
www.cowin.gov.in എന്ന വെബ്സൈറ്റ് വഴി ജനുവരി ഒന്ന് മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു.
കോവിന്‍ ആപ്പില്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടില്‍ കൂടിയും രജിസ്റ്റര്‍ ചെയ്യാം. ഇന്ന് മുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടത്തി രജിസ്റ്റര്‍ ചെയ്ത് ലഭ്യതയ്ക്കനുസരിച്ചും വാക്സിന്‍ സ്വീകരിക്കാം.
കഴിവതും കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം വാക്‌സിനെടുക്കാന്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുക. അവരവര്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങളാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകുക. പിന്നീടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ തെറ്റുകൂടാതെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വാക്‌സിനേഷന് ശേഷം കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആദ്യ ഡോസ് വാക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കോവിഡ് വന്നിട്ടുള്ള കുട്ടികള്‍ക്ക് 3 മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതിയാകും.ഭക്ഷണം കഴിച്ചതിന് ശേഷം വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുക. ഒമിക്രോണ്‍ സാഹചര്യത്തില്‍ കുടിക്കാനുള്ള വെള്ളം അവരവര്‍ കരുതുന്നതാണ് നല്ലത്. ആധാര്‍ കാര്‍ഡോ, ആധാറില്ലെങ്കില്‍ സ്‌കൂള്‍ ഐഡി കാര്‍ഡോ ഉണ്ടാകണം. രജിസ്‌ട്രേഷന്‍ ചെയ്ത സമയത്തെ ഫോണ്‍ നമ്പരും കരുതണം.