നാഗർകോവിൽ: കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ കന്യാകുമാരി ജില്ലയിൽ ഞായറാഴ്ച സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. തമിഴ്‌നാട് ഒട്ടാകെ കഴിഞ്ഞ ഞായറാഴ്ചയും സമ്പൂർണ ലോക്‌ഡൗണായിരിന്നു.ജനക്കൂട്ടം ഒഴിവാക്കാൻ പൊങ്കൽ അവധി ദിവസങ്ങളായ 18വരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ ടൂറിസം മേഖലകളിലും വിലക്ക് തുടരുന്നുണ്ട്. രാത്രികാല കർഫ്യൂവും തുടരുന്നു.