ആര്യനാട്:ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു.ആര്യനാട്–വെള്ളനാട് റോഡിൽ കൂട്ടായണിമൂടിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ മതിലിൽ ഇടിച്ച് ബൈക്ക് യാത്രികൻ വെളിയന്നൂർ നെടിയവിള അനന്തു ഭവനിൽ എം.അനന്ദു മോഹനാണ് (25) മരിച്ചു. അമിത വേഗമാണ് അപകട കാരണമെന്ന് കരുതുന്നു.
മൃഗ സംരക്ഷണ വകുപ്പ് റിട്ട.ജീവനക്കാരൻ മോഹനന്റെയും കുടുംബശ്രീ സിഡിഎസ് അംഗം താരയുടെയും മകനാണ്. വ്യാഴം പുലർച്ചെ 2.30 ന് ആണ് അപകടം. വീട്ടിൽ നിന്ന് വെള്ളനാട് ഭാഗത്തേക്ക് പോകുകയായിരുന്ന അനന്ദുവിന്റെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടം നടന്നതിനു പിന്നാലെ വെള്ളനാട്ടുള്ള ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.