തിരുവനന്തപുരം നഗരസഭയിൽ വീണ്ടും തട്ടിപ്പ്; സസ്പെൻഷനിലുള്ള കാഷ്യർക്കെതിരെ പുതിയ കേസ്

800px-Corporation_of_Thiruvananthapuram

തിരുവനന്തപുരം: കോർപറേഷനിലെ  നികുതി വെട്ടിപ്പില്‍ സസ്പെൻഷനിലുള്ള കാഷ്യർക്കെതിരെ വീണ്ടും കേസ്. സോണല്‍ ഓഫീസിലെ കാഷ്യറായിരുന്ന അൻസിൽ കുമാറിനെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. കഴക്കൂട്ടം സോണൽ ഓഫീസില്‍ രണ്ടര ലക്ഷത്തിന്‍റെ തട്ടിപ്പാണ് അന്‍സില്‍ നടത്തിയത്.നികുതിയിനത്തിലും കുടിവെള്ള കണക്ഷൻ എടുക്കുന്നതിനായി റോഡ് മുറിക്കുന്നതിനും ജനങ്ങൾ അടച്ച പണമാണ് അന്‍സില്‍ തട്ടിയെടുത്തത്. പണമടയ്ക്കുന്നവർക്ക് രസീത് നൽകാറുണ്ടെങ്കിലും രജിസ്റ്ററിൽ രസീത് ക്യാൻസൽ ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിലാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!