തിരുവനന്തപുരം: വേനലും ചൂടും കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്.
ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു.
ഇന്നലെ വൈകുന്നേരമാണ് വൈദ്യുതി ഉപഭോഗം 6012 മെഗാവാട്ട് ആയത്. ഏപ്രില്‍ 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുന്‍ റെക്കോര്‍ഡ്.
വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നതോടെ കെഎസ്ഇബിയും ആശങ്കയിലാണ്. കടുത്ത ചൂടില്‍ ഫാന്‍, കൂളര്‍, എ സി എന്നിവ ഉപയോഗിക്കുന്നതില്‍ വലിയ വര്‍ധനവ് ഉണ്ടായതാണ് വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചത്.