തിരുവനന്തപുരം: പുത്തരിക്കണ്ടത്തെ പാർക്കിംഗ് കേന്ദ്ര നിർമ്മാണത്തിൽ നിന്ന് കരാർ കമ്പനി പിൻമാറി. നിർമ്മാണ കരാറിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോയമ്പത്തൂർ ആസ്ഥാനമായ സീഗർ സ്പിൻ ടെക്ക് എക്യുപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് നഗരസഭയ്ക്ക് കത്ത് നൽകി. നഗരസഭ ആസ്ഥാനത്തെ പാർക്കിംഗ് കേന്ദ്രം നിർമ്മിച്ചതും ഇതേ കമ്പനിയായിരുന്നു. ഇത് നിർമ്മിച്ച വകയിൽ കോടികൾ നൽകാനുള്ളതും അവശ്യ സാമഗ്രികളുടെ വില വർദ്ധനയ്ക്കനുസരിച്ചു എസ്റ്റിമേറ്റ് കൂട്ടാത്തതുമാണ് പുത്തരിക്കണ്ടത്തെ കരാറിൽ നിന്ന് കമ്പനി പിൻമാറാൻ കാരണമെന്നാണ് സൂചന