ബാലരാമപുരം: നെല്ലിവിള അന്തിയൂര്‍ സ്‌കൂളിന് സമീപത്ത് ഒരു വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗാര്‍ഹികാവശ്യത്തിനുള്ള 11 സിലിണ്ടറുകളും (7 നിറസിലിണ്ടറുകളും 4 കാലി സിലിണ്ടറുകളും) വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന 8 സിലിണ്ടറുകളും (3 നിറ സിലിണ്ടറുകളും 5 കാലി സിലിണ്ടറുകളും ) ജില്ലാ സപ്ലൈ ഓഫീസര്‍ സി.എസ് ഉണ്ണികൃഷ്ണ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തു. ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ അനധികൃതമായി സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും എല്‍.പി.ജി റെഗുലേഷന്‍ ആക്ട് 2000 പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. പിടിച്ചെടുത്ത സിലിണ്ടറുകള്‍ അംഗീകൃത ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടുണ്ട്. മേഖലയിലെ ചായക്കടകളിലും തട്ടുകടകളിലും ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തത്. തുടര്‍ന്നും വ്യാപക പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റെയ്ഡില്‍ കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫീസര്‍ ബി.ശ്രീകുമാര്‍, റേഷനിംഗ് ഇൻസ്പെക്ടർമാരായ ജയകുമാര്‍. ആര്‍, ഷിബു.ആര്‍, സജാദ്.എ, സന്ധ്യാകുമാരി.വി.ആര്‍, രമ്യാ.ആര്‍.നായര്‍ എന്നിവരും പങ്കെടുത്തു.