തിരുവനന്തപുരം: നടന്‍ പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍. ബീനാ പോളിന് പകരമായാണ് പ്രേംകുമാറിനെ നിയമിച്ചത്.ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകനും നടനുമായ രഞ്ജിത്തിനെ നേരത്തെ നിയമിച്ചിരുന്നു.1967 സെപ്റ്റംബര്‍ 12ന് തിരുവനന്തപുരത്ത് ജനിച്ച പ്രേംകുമാർ മലയാള ചലച്ചിത്ര, ടെലിവിഷന്‍ സീരിയല്‍ രംഗത്തു സജീവമാണ്.