സ്വർണ വിലയിൽ ചരിത്ര വർധന: ഇന്ന് പവന് 10200 രൂപ കൂടി

IMG_20260513_103903_(1200_x_628_pixel)

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽകുത്തനെ ഉയർന്നു . 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 1275 രൂപയുടെ വർധനവാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്.

പവന് 10,200 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,23,220 രൂപയായി. നിലവിൽ ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 5 ന് ആയിരുന്നു.

1,09,400 രൂപയായിരുന്നു ഒരു പവന്റെ വില. വെള്ളി വിലയിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയും 10 ഗ്രാം വെളളിക്ക് 3200 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!