തിരുവനന്തപുരം :നെയ്യാറ്റിന്‍കര താലൂക്കില്‍ അമരവിള കാട്ടില്‍വിളയിൽ ക്രഷര്‍ ഗോഡൗണില്‍ വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന 57 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഭക്ഷ്യധാന്യങ്ങള്‍ സിവില്‍ സപ്ലൈസ് ഗോഡൗണിലേക്കും വാഹനം പാറശാല പൊലീസ് സ്റ്റേഷനിലേക്കും കൈമാറിയിട്ടുണ്ട്. ഈ മേഖലയില്‍ വ്യാപകമായി ഭക്ഷ്യധാന്യങ്ങള്‍ കടത്തുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫീസർ സി.എസ്.ഉണ്ണികൃഷ്ണകുമാര്‍, നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസർ അജിത്കുമാര്‍ എസ്.എസ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ രാജീവ്.പി, ചിത്ര.പി.നായര്‍, മത്തായി.കെ, സിജി.ഡി, അജയ്കുമാര്‍.ഡി.വി, എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.