തിരുവനന്തപുരം: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം( ഐ.എഫ്.എഫ്.കെ. ) വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുന്നു .നാലുനാൾ മേള പിന്നിടുമ്പോൾ നല്ല സിനിമകൾ കാണാൻ എല്ലാ തിയേറ്ററുകളിലും വലിയ തിരക്കാണ്.ഇനി മൂന്ന് ദിവസം കൂടി പ്രദർശനം തുടരും. മൂന്നാംനാൾ വെള്ളിയാഴ്ചയാണ് സമാപനം.ഐ.എഫ്.എഫ്.കെയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവർണചകോരം അന്ന് പ്രഖ്യാപിക്കും.അന്താരാഷ്ട്ര ജൂറിയിൽ പ്രശസ്ത ഇന്ത്യൻ സംവിധായകൻ ഗിരീഷ് കാസറവള്ളിയാണ് ജൂറി ചെയർമാൻ.ജൂറിയിലെ വിദേശ പ്രതിനിധികൾ എല്ലാവരും ഓൺലൈനിലൂടെയാണ് വിധിയെഴുതുന്നത്