തിരുവനന്തപുരം: കോര്‍പറേഷന്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ ബിജെപി എൽഡിഎഫ് കൌൺസിലർമാർ തമ്മിൽ തർക്കവും ഉന്തും തള്ളും. രണ്ട് ബിജെപി കൗണ്‍സിലര്‍മാരെയും രണ്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബജറ്റ് ചര്‍ച്ച ആരോഗ്യകരമായ സംവാദവേദിയാക്കുന്നതിന് പകരം രാഷ്ട്രീയം കളിക്കാന്‍ ഉപയോഗിക്കുകയാണെന്ന് കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ആരോപിച്ചു.
അതേസമയം ബജറ്റിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയ ബിജെപി അംഗങ്ങള്‍ക്കെതിരായ മേയറുടെ പക്വതയില്ലാത്ത നീക്കം അനുവദിക്കാനാവില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. ഉന്തും തള്ളിന് ശേഷം മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയ ബിജെപി അംഗങ്ങള്‍ മേയറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു.