തിരുവനന്തപുരം: തമ്പാനൂരിൽ പ്രവർത്തിക്കുന്ന പോത്തീസ് സ്വർണ മഹലിനെതിരെ നടപടി.
മേയർ ആര്യ രാജേന്ദ്രൻ്റെ ഫെസ്ബുക്ക് പോസ്റ്റ്:
ആയുർവേദ കോളേജിന് സമീപമുള്ള പോത്തീസ് സ്വർണ മഹൽ എന്ന സ്ഥാപനത്തിൽ നിന്ന് കക്കൂസ് മാലിന്യം ഓടയിൽ ഒഴുക്കുന്ന വീഡിയോയും പരാതിയും വാട്സാപ്പിൽ ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയും നിയമാനുസൃത നടപടികൾ സ്വീകരിക്കുകയും ചെയ്തു.
അട്ടക്കുളങ്ങര രാമചന്ദ്ര ടെക്സ്റ്റൈൽസ്, പോത്തീസ് സ്വർണ മഹൽ എന്നീ സ്ഥാപനങ്ങൾക്ക് എതിരെ FIR രജിസ്റ്റർ ചെയ്ത് കർശന നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട SHOയ്ക്ക് കത്ത് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയുടെ മറവിൽ വാഹനങ്ങളിൽ മാലിന്യം തള്ളാൻ വന്നവർക്കെതിരെയും FIR രജിസ്റ്റർ ചെയ്ത് കേസ് എടുക്കാൻ നഗരസഭ കത്ത് നൽകിയിട്ടുണ്ട്.
പൊതു ഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനാണ് ഇത്തരം ശക്തമായ നടപടികൾ സ്വീകരിക്കുന്നത്. മാലിന്യമുക്ത നഗരത്തിനായി നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം.

