കീഴടങ്ങാൻ എത്തിയ പ്രതിയെ കോടതി മുറിയിൽ കയറി എസ്എച്ച്ഒ പിടികൂടാൻ ശ്രമിച്ചു; സംഘർഷം

POLICE(5)

കാട്ടാക്കട: കീഴടങ്ങാൻ എത്തിയ പ്രതിയെ കോടതി മുറിയിൽ കയറി എസ്എച്ച്ഒ പിടികൂടാൻ ശ്രമിച്ചു. എതിർത്ത അഭിഭാഷകരോട് പൊലീസ് ഉദ്യോഗസ്ഥന്റെ ആക്രോശിച്ചതായും പരാതിയുണ്ട്. ആറ്റിങ്ങലിൽ നടപടിക്ക് വിധേയനായി മലായിൻകീഴിലേക്ക് മാറ്റം വന്ന എസ്എച്ച്ഒ ആണ് കാട്ടാക്കട കോടതി മുറിയിൽ പ്രതിയെ പിടിക്കാൻ കയറിയത്. അഭിഭാഷകർ പ്രതിഷേധിച്ചതോടെ ഉദ്യോഗസ്ഥൻ ഒടുവിൽ പിൻവാങ്ങി. കാട്ടാക്കട കോടതിയിൽ ആണ് ബുധനാഴ്ച രാവിലെ നാടകീയ സംഭവങ്ങൾ.മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ 308 പ്രകാരം കേസുള്ള നിരവധി കേസിലെ പ്രതിയുമായ സാം ജിത്തിനെ ആണ് മലയിൻകീഴ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് പ്രതാപൻ കോടതി മുറിയിൽ കയറി പിടിച്ചിറക്കി കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചത്. രാവിലെ കോടതി മുറിയിൽ ജഡ്ജി എത്തുന്നതിനു തൊട്ടു മുൻപാണ് സംഭവം. അഭിഭാഷകർ എതിർത്തതോടെ വാക്കേറ്റമായി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular