തിരുവനന്തപുരം : ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരക്കു കൂടിയ പ്രധാന വീഥിയായ കോർപ്പറേഷൻ ഓഫീസ് മുതൽ വെള്ളയമ്പലം ജങ്ഷൻ വരെ വൈകുന്നേരം ആറ് മുതൽ 11 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു.വെള്ളയമ്പലം ഭാഗത്തുനിന്ന് തമ്പാനൂർ, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ ശ്രീമൂലം ക്ലബ്ബ്, വഴുതയ്ക്കാട്, ആനിമസ്ക്രിൻ സ്ക്വയർ, പനവിള വഴി പോകണം. പി.എം.ജി., പട്ടം, മെഡിക്കൽ കോളേജ് ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ കവടിയാർ, കുറവൻകോണം വഴി പോകണം. തമ്പാനൂർ, കിഴക്കേക്കോട്ട ഭാഗത്തുനിന്ന് പേരൂർക്കട, ശാസ്തമംഗലം ഭാഗത്തേക്കു പോകേണ്ടവ കോർപ്പറേഷൻ ഓഫീസിനു മുന്നിൽനിന്നു തിരിഞ്ഞ് നന്തൻകോട്, ദേവസ്വം ബോർഡ് ജങ്ഷൻ, ടി.ടി.സി. വഴി പോകേണ്ടതാണ്. മാനവീയം റോഡിൽ വാഹനഗതാഗതം അനുവദിക്കുന്നതല്ല.പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യാൻ പാടില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ച് നീക്കംചെയ്യുമെന്നും പോലീസ് അറിയിച്ചു.

 
								 
															 
															 
															








