വിഴിഞ്ഞം സമരം: കാനം രാജേന്ദ്രനുമായി ലത്തീന്‍ അതിരൂപതാ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി

kanam-rajendran.1536668410

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ ലത്തീൻ അതിരൂപതാ പ്രതിനിധികൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ഫാ. യൂജീൻ പെരേര ഉള്‍പ്പെടെയുള്ളവര്‍ സി.പി.ഐ ആസ്ഥാനത്തെത്തിയാണ് കാനവുമായി കൂടിക്കാഴ്ച നടത്തിയത്.വിഴിഞ്ഞം സമരത്തില്‍ പല ചർച്ചകളും നടന്നെങ്കിലും തീരുമാനമുണ്ടാകുന്നില്ലെന്ന് യൂജീൻ പെരേര പ്രതികരിച്ചു. ഇതുവരെ നടന്ന ചർച്ചകളിൽ സർക്കാർ നിലപാടിന് വ്യക്തതയില്ലെന്നും എടുത്ത തീരുമാനങ്ങൾ നടപ്പാകുന്നില്ലെന്നും യൂജീന്‍ പറഞ്ഞു. സമരക്കാരുടേത് ന്യായമായ ആവശ്യങ്ങളാണെന്ന് കാനം മറുപടി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാമെന്നും കാനം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!