തിരുവനന്തപുരം : ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെ പാളയം–കിഴക്കേക്കോട്ട റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പാളയം, സ്പെൻസർ, സ്റ്റാച്യു, ആയുർവേദ കോളജ്, ഓവർബ്രിജ്, പഴവങ്ങാടി വഴി കിഴക്കേക്കോട്ട വരെയാണ് ശോഭായാത്ര കടന്നുപോകുക. ഈ റോഡിൽ വാഹന പാർക്കിങ് അനുവദിക്കില്ല.
ശോഭായാത്ര പഴവങ്ങാടിയിൽ എത്തുന്നതുവരെ കിഴക്കേക്കോട്ട–പാളയം റോഡിൽ ഗതാഗതം അനുവദിക്കും. ശോഭായാത്ര കിഴക്കേകോട്ടയിൽ എത്തുന്നതോടെ കിഴക്കേക്കോട്ടയിൽ നിന്ന് പാളയം ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴി തിരിച്ചു വിടും.
ശോഭായാത്രയിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ യാത്രക്കാരെ ഇറക്കിയ ശേഷം ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ട്, ഈഞ്ചക്കൽ–തിരുവല്ലം ബൈപാസ് സർവീസ് റോഡ് എന്നിവിടങ്ങളിൽ ഗതാഗത തടസ്സമുണ്ടാകാത്ത വിധം പാർക്ക് ചെയ്യണം.

