തിരുവനതപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോടനുബന്ധിച്ചു കഴക്കൂട്ടം – പാരിപ്പള്ളി നാഷണൽ ഹൈവേയിൽ ചൊവ്വാഴ്ച ( 13.09.2022 ) ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതിനാൽ അന്നേദിവസം രാവിലെ 06.00 മണി മുതൽ രാവിലെ 11.00 മണി വരെയും വൈകിട്ട് 03.00 മണി മുതൽ 07.00 മണി വരെയുമുള്ള സമയത്ത് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്കു പോകേണ്ട വാഹനങ്ങൾ പാരിപ്പള്ളി നിന്നും പള്ളിക്കൽ കിളിമാനൂർ വഴി തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ടതും തിരുവനന്തപുരത്തു നിന്നും കൊല്ലത്തിലേക്ക് വരുന്ന വാഹനങ്ങൾ കഴക്കൂട്ടം – തുമ്പ – അഞ്ചുതെങ്ങ് – വർക്കല – പാരിപ്പള്ളി വഴി കൊല്ലം ഭാഗത്തേക്ക് പോകേണ്ടതുമാണെന്നുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തിരുവനതപുരം റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.
