മയക്കുമരുന്നുമായി നഴ്‌സിങ് വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ പിടിയിൽ

IMG_20220913_133858_(1200_x_628_pixel)

തിരുവനന്തപുരം: മയക്കുമരുന്നുമായി നഴ്‌സിങ് വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ പിടിയിലായി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി പ്രജിന്‍, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. 200 നൈട്രോസെപാം ഗുളികകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു. ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് എക്‌സൈസ് സംഘം തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന നടത്തിയത്.

ചാക്ക ബൈപ്പാസ് ഭാഗത്തുവെച്ചുള്ള വാഹനപരിശോധനയ്ക്കിടെയാണ് ദമ്പതികള്‍ പിടിയിലാകുന്നത്. ബൈക്കിലെത്തിയ ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇരുവരും അവസാന വര്‍ഷ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!