കഴക്കൂട്ടം:നഗരസഭ ജനങ്ങളിലേക്ക് ജനകീയ ക്യാമ്പയിന്റെ എട്ടാം ഘട്ടം കഴക്കൂട്ടം സോണലിൽ നടന്നു.76 പരാതികൾ ക്യാമ്പയിനിൽ മേയർ ആര്യ രാജേന്ദ്രർ നേരിട്ട് കേട്ടു. ലഭിച്ച പരാതികൾ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. പരിഹാരം കാണുന്ന മുറയ്ക്ക് പരാതിക്കാരെ അതറിയിക്കാനുള്ള സംവിധാനവും ഇതോടൊപ്പം നടന്നു വരുന്നുണ്ട്.
നഗരസഭയ്ക്ക് കീഴിലെ 11 സോണൽ കേന്ദങ്ങളിൽ 8 സോണലുകളിലേയും ക്യാമ്പയിൻ പൂർത്തിയായി.ഇനി മൂന്ന് സോണലുകളിലാണ് ക്യാമ്പയിൻ നടക്കുക. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, ഡെപ്യൂട്ടി മേയർ പി.കെ രാജു , സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
 
								 
															 
															 
															








