തെരുവുനായ കടിച്ചാൽ ജനങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന നിർദേശവുമായി ഹൈക്കോടതി. ഇത് സംബന്ധിച്ച് ഇടക്കാല ഉത്തരവിറക്കാമെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ നടപടി വേണമെന്ന അനിമൽ വെൽഫയർ ബോർഡും കോടതിയെ അറിയിച്ചു. തെരുവ് നായ്ക്കളെ അക്രമിക്കുന്നത് സംബന്ധിച്ച് ഡിജിപി ഇറക്കിയ സർക്കുലർ കോടതിയിൽ ഹാജരാക്കി. തെരുവുനായ ശല്യം നേരിടാനുള്ള നടപടികൾ സ്വീകരിച്ചതായി സർക്കാരും കോടതിയെ അറിയിച്ചു.
