Search
Close this search box.

ഉള്ളൂർ – ആക്കുളം റോഡിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം

IMG_20220917_112632

തിരുവനന്തപുരം: നിർമാണം നടക്കുന്ന ഉള്ളൂർ – ആക്കുളം റോഡിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മിന്നൽ പരിശോധന നടത്തി. ജനങ്ങളിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാത്രിയോടെ മന്ത്രി എത്തിയത്. പ്രവൃത്തിയുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചതായി മന്ത്രി പറഞ്ഞു. രാത്രിയിൽ തിരക്ക് കുറഞ്ഞ സമയം നോക്കിയാണ് ഇപ്പോൾ പ്രവൃത്തി പുരോഗമിക്കുന്നത്. ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബർ 2ന് മുമ്പ് പണി പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. റോഡ് തകരുന്നതിന് ഒരു കാരണം മാറിയ കാലാവസ്ഥയാണ്. മഴ മാത്രമാണ് കാരണമെന്ന രീതിയിൽ ഞാൻ പറഞ്ഞതായുള്ള പ്രചാരണം ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന്റെ മഹാഭൂരിപക്ഷം റോഡുകളും നല്ല നിലയിലാണെന്നത് കാണാതിരിക്കരുത്. പ്രശ്‌നങ്ങളുള്ള റോഡുകളുണ്ട്,​ അത് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!