പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ടാനച്ഛന് 14 വർഷം കഠിനതടവ്

IMG_20220918_103249_(1200_x_628_pixel)

നെയ്യാറ്റിൻകര : പതിമൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛനെ 14 വർഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. മാറനല്ലൂർ സ്വദേശിയായ 44 കാരനെയാണ് കഠിനതടവിനും പതിനായിരം രൂപ പിഴയ്യും നെയ്യാറ്റിൻകര പോക്സോ അതിവേഗ കോടതി ജഡ്ജി രശ്മി സദാനന്ദൻ ശിക്ഷിച്ചത്.2006-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവ് മരിച്ച യുവതിയോടു സ്നേഹംനടിച്ച് ഇവർക്കൊപ്പം പ്രതി താമസിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ അമ്മ ജോലിക്കുപോകുന്ന സമയത്താണ് പ്രതി പെൺകുട്ടിയെ ലൈംഗികാതിക്രമണത്തിനു വിധേയയാക്കിയത്.പെൺകുട്ടിക്ക്‌ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കാണിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്.

തുടർന്ന് അമ്മയെയും മകളെയും പ്രതി ഭീഷണിപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭം അലസിപ്പിച്ചു. നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ശിക്ഷിക്കപ്പെട്ടയാൾ. ഇതിനിടയിൽ പ്രതി പോലീസ് ഉദ്യോഗസ്ഥനെ വെട്ടിയ കേസിൽ ഒളിവിൽപ്പോയി.ആറുമാസത്തിനു ശേഷം തിരികെയെത്തിയ പ്രതി വീണ്ടും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനെത്തുടർന്ന് അമ്മ മാറനല്ലൂർ പോലീസിൽ പരാതി നൽകി. തുടർന്ന് പ്രതിയെ പിടികൂടി.

പെൺകുട്ടിയും അമ്മയും കോടതിയിൽ പ്രതിക്കെതിരേ മൊഴി നൽകിയിരുന്നു. മാത്രവുമല്ല പെൺകുട്ടി ഗർഭിണിയായിരുന്നെന്ന് കണ്ടെത്തിയ ആശുപത്രിയിലെ രേഖകളും ഗർഭച്ഛിദ്രം ചെയ്ത ആശുപത്രിയിലെ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യയും ഗോപിക ഗോപാലും ഹാജരായി.മാറനല്ലൂർ പോലീസ് ഇൻസ്പെക്ടറായിരുന്ന എസ്.അനിൽകുമാർ, സി.ശ്രീകുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!