കഴക്കൂട്ടം: ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുരുക്കുംപുഴ ഇടവിളാകം മാവിള വീട്ടിൽ തുളസീധരന്റെയും സനിലയുടെയും മകൻ സൈജു (41)ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരമണിയോടെയാണ് സി.ആർ.എഫിനടുത്ത് അപകടം നടന്നത്.
പള്ളിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തിരുവനന്തപുരത്ത് നിന്ന് വർക്കല ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാത്തിന്റെ ഇരുവാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ സൈജു മരിച്ചു. അടുത്തിടെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയതായിരുന്നു. അവിവാഹിതനാണ്
								
															
															
															