വർക്കല നഗരസഭയിൽ വളർത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കി

IMG_20220918_213701_(1200_x_628_pixel)

വർക്കല: വർക്കല നഗരസഭ കൗൺസിലിന്റെ അടിയന്തര യോഗം കൂടി തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും ആക്രമണസ്വഭാവം കൂടുകയും ചെയ്യുന്ന സ്ഥിതിവിശേഷം വിലയിരുത്തി. എ ബി സി പ്രോഗ്രാം,വാക്സിനേഷൻ നടപടികൾ തുടങ്ങിയവ അടിയന്തരമായി നടപ്പിലാക്കുന്നതിനും ലൈസൻസ് നിർബന്ധമാക്കുന്നതിനും തീരുമാനിച്ചു. ഇന്ന് മുതൽ 30 ദിവസത്തിനകം ലൈസൻസ് എടുക്കാത്ത വളർത്തു നായ്ക്കളുടെ ഉടമസ്ഥരിൽ നിന്നും പിഴ ഈടാക്കും.

വളർത്തു നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്കെതിരെയും പൊതുജനങ്ങൾക്ക് ശല്യമുണ്ടാകുന്ന തരത്തിൽ നായ്ക്കളെ പാർപ്പിക്കുകയും തുറന്നുവിടുകയും ചെയ്യുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുവാനും തീരുമാനമുണ്ട്. എല്ലാ വളർത്തു നായ്ക്കൾക്കും നിശ്ചിത സമയപരിധിക്കകം ലൈസൻസ് എടുക്കണമെന്ന് നഗരസഭ ചെയർമാൻ കെ.എം.ലാജി അറിയിച്ചു. ലൈസൻസിനുളള അപേക്ഷ വെറ്ററിനറി സർജൻ സാക്ഷ്യപ്പെടുത്തി സമർപ്പിക്കണം. അപേക്ഷകൾ നഗരസഭ ഓഫീസിൽ ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!