തിരുവനന്തപുരം:തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ ബീമാപള്ളി- പൂന്തുറ റോഡിന്റെ പുനരുദ്ധാരണ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു. മഴക്കാലത്തെ വെള്ളക്കെട്ട് മൂലം ഗതാഗത യോഗ്യമല്ലാതാകുന്ന ബീമാപള്ളി-പൂന്തുറ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ 3.83 കോടി രൂപ ചെലവിൽ ആധുനിക രീതിയിലാണ് പുനർ നിർമ്മിക്കുന്നത്. റോഡിനിരുവശവും ഓടകളും മഴക്കുഴികളും നിർമ്മിച്ച് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്ന വിധത്തിലാണ് നിര്‍മ്മാണം.
