തിരുവനന്തപുരം: നഗരസഭ എ.ബി.സി (അനിമൽ ബെർത്ത് കൺട്രോൾ) മോണിറ്ററിംഗ് കമ്മിറ്റി തീരുമാന പ്രകാരം നടത്തുന്ന
തെരുവ് നായ്‌ക്കൾക്കുള്ള വാക്‌സിനേഷൻ കാമ്പെയിൻ ആരംഭിച്ചു. ആദ്യ ദിനത്തിൽ അമ്പലത്തറ വാർഡിൽ കണ്ടെത്തിയ 35 തെരുവുനായകൾക്ക് വാക്‌സിൻ നൽകി. രണ്ട് സ്‌ക്വാഡുകളാണ് ഇന്ന് വാക്‌സിനേഷൻ നടത്തിയത്.
അമ്പലത്തറ കൗൺസിലർ സുലോചനൻ, വെറ്ററിനറി സർജൻമാരായ ഡോ. രാജേഷ് ഭാൻ, ഡോ. ആതിര എന്നിവർ വാക്‌സിനേഷന് നേതൃത്വം നൽകി. ഇന്ന് പുത്തൻപള്ളി വാർഡിൽ രാവിലെ 5 മുതൽ 7.30 വരെ വാക്‌സിനേഷൻ നടക്കും. ഒക്ടോബർ 1 വരെയാണ് തെരുവ് നായ്‌ക്കൾക്കുള്ള വാക്‌സിനേഷൻ.
