അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളത്തിന്റെ അഭിമാനമായി ഗായിക നഞ്ചിയമ്മ. രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്നും മികച്ച ഗായികയ്‌ക്കുള്ള പുരസ്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങി. സദസ്സ് മുഴുവൻ എഴുന്നേറ്റ് നിന്ന്, കരഘോഷത്തോടെയാണ് നഞ്ചിയമ്മയെ ആദരിച്ചത്.അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നാടൻ ഈണത്തിലുള്ള ഗാനങ്ങൾ തന്മയത്വത്തോടെ ആലപിച്ചതാണ് നഞ്ചിയമ്മയെ പുരസ്കാരത്തിന് അർഹയാക്കിയത്.
