തിരുവനന്തപുരം: നെയ്യാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. അരുമാനൂർ എം.വി.ആർ.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ അശ്വിൻ രാജ്, ജോസ്ബിൻ എന്നിവരാണ് മുങ്ങിമരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പമാണ് മാവിളക്കടവിലെ കുളിക്കടവിൽ വിദ്യാർഥികൾ കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെയായിരുന്നു അപകടം.