തിരുവനന്തപുരം :ജില്ലയില്‍ ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നു. പാറശാല മണ്ഡലത്തിലെ കാരക്കോണം മെഡിക്കല്‍ കോളേജ്, വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജ്, ചിറയിന്‍കീഴ് മണ്ഡലത്തിലെ എ ജെ കോളേജ് , കഴക്കൂട്ടം മണ്ഡലത്തിലെ ആള്‍ സെയിന്റസ് കോളേജ് , ആറ്റിങ്ങല്‍ മണ്ഡലത്തിലെ ആറ്റിങ്ങല്‍ എന്‍ജിനീയറിങ് കോളേജ്, കോവളം മണ്ഡലത്തിലെ പി ടി എം ബി എഡ് കോളേജ് എന്നിവിടങ്ങളില്‍ ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബുകള്‍ വഴി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. പൂലന്തറ, ശാന്തിഗിരി റസിഡന്‍സ് അസോസിയേഷനുകളിലും ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന ക്യാമ്പുകള്‍ നടത്തി. അന്തര്‍ദേശീയ വയോജനദിനത്തോട് അനുബന്ധിച്ച് ജില്ലയിലെ മുതിര്‍ന്ന വോട്ടര്‍മാരെ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
