തിരുവനന്തപുരം: മാസ്കോട്ട് ഹോട്ടലിലെ ഓപ്പൺ ഗാർഡൻ റെസ്റ്റോറന്റായ സായാഹ്ന ഗാർഡൻ റെസ്റ്റോറന്റിൽ രാമശേരി ഇഡലി ഫെസ്റ്റിന് തുടക്കമായി. മേളയുടെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി നിർവഹിച്ചു. പാലക്കാടത്തെ രാമശേരി ഇഡലിയാണ് മേളയിലെ പ്രധാന ആകർഷണം. അഞ്ച് വരെയാണ് മേള നടക്കുന്നത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെയാണ് മേളയുടെ സമയം.ഇഡലി ഫെസ്റ്റിവലിൽ പാഴ്സൽ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ ഒർഡറിലൂടെയും ഇഡലി ലഭിക്കും. മുൻകൂർ ബുക്കിംഗിനും മറ്റ് അന്വേഷണങ്ങൾക്കും മാസ്‌കോട്ട് ഹോട്ടൽ, തിരുവനന്തപുരം. ഫോൺ – 0471 – 2318990, 9400008562
