കാട്ടാക്കട: കാട്ടാക്കടയിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസഷൻ പാസ് പുതുക്കാനെത്തിയ അച്ഛനേയും മകളേയും മർദ്ദിച്ച കേസിൽ പിടിയിലായ നാലാം പ്രതി അജികുമാറിനെ കോടതി റിമാൻഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കേസിൽ ഇതുവരെ റിമാൻഡിലായ രണ്ട് പ്രതികളുടേയും കസ്റ്റഡി അപേക്ഷ കാട്ടാക്കട കോടതി വ്യാഴാഴ്ച പരിഗണിക്കും. സംഭവം നടന്ന് മൂന്നാഴ്ചയാകുമ്പോൾ അഞ്ച് പ്രതികളുള്ള കേസിൽ ഇതുവരെ രണ്ട് പേരാണ് പിടിയിലായത്. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
