ബംഗാൾ ഉൾക്കടലിൽ ന്യൂനമ‍ര്‍ദ്ദം; വീണ്ടും മഴ സജീവമാകാൻ സാധ്യത

RAIN

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ സജീവമാകാൻ സാധ്യത. കിഴക്കൻ മേഖലകളിൽ ശക്തമായ മഴ പെയ്തേക്കും എന്നാണ് പ്രവചനം.മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടിയേക്കും. നാല് ജില്ലകളിൽ ഇന്ന് യെല്ലേ അലർട്ട് ഉണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കിഴക്കൻ മേഖലകളിലാണ് ഇന്ന് കൂടുതൽ മഴ സാധ്യത.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular