ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; രണ്ട് പേർ അറസ്റ്റിൽ

IMG_20260907_110237_(1200_x_628_pixel)

കോവളം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർ വിഴിഞ്ഞം പൊലീസിന്റെ പിടിയിലായി.

തഞ്ചാവൂർ പേരാവൂറാണി സ്വദേശി ആരോഗ്യ സ്റ്റീഫൻ (38), തിരുച്ചിറപ്പള്ളി അരിയമംഗലം സ്വദേശി മുഹമ്മദ് അബ്ബാസ് (49) എന്നിവരാണ് അറസ്റ്റിലായത്. അടിമലത്തുറ സ്വദേശിയായ ജോസിന്റെ പരാതിയിലാണ് അറസ്റ്റ്.

ജോസിൽ നിന്ന് പ്രതികൾ പണം തട്ടുകയും ഡൽഹിയിലെത്തിയ ശേഷം യാത്രാ രേഖകൾ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു. ഡൽഹിയിലെത്തിയ ശേഷവും രേഖകൾ ലഭിക്കാത്തതിനാൽ ജോസ് .

വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കാഞ്ഞിരംകുളം പൊലീസ് സ്‌റ്റേഷൻപരിധിയിലും പ്രതികൾക്കെതിരെ നേരത്തെയും തട്ടിപ്പിന് പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!