മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്പിലേക്ക് യാത്ര തിരിച്ചു. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 3. 45 നാണ് സംഗം പുറപ്പെട്ടത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനുമുണ്ട്. സംഘത്തിന്റെ ആദ്യ യാത്ര നോര്‍വേയിലേക്കാണ്. ഒക്ടോബര്‍ രണ്ടിനായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യൂറോപ്പ് പര്യടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു.
