തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് വിദഗ്ധ ചികിത്സാ സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കാസർകോട് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരം നടത്തിയ സാമൂഹിക പ്രവർത്തക ദയാബായിയെ അറസ്റ്റ് ചെയ്ത് നീക്കി. ജനറൽ ആശുപത്രിയിലേയ്ക്കാണ് മാറ്റിയത്. നിരാഹാരം തുടങ്ങി മൂന്നു ദിവസമായതിനാലും പ്രായാധിക്യം കണക്കിലെടുത്തുമാണ് പൊലീസ് നടപടി. ദയാബായി എതിർത്തെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.
