Search
Close this search box.

വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിൽ ഇടിച്ചു അപകടം; അച്ഛൻ മരിച്ചു, മകൾക്ക് ഗുരുതര പരിക്ക്

IMG_20221008_102737_(1200_x_628_pixel)

വെഞ്ഞാറമൂട് :വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിൽ ഇടിച്ചു അപകടം. അപകടം ബൈക്കിൽ സഞ്ചരിച്ചു വന്ന യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന മകൾക്ക് ഗുരുതര പരിക്ക്.പിരപ്പൻകോട് പ്ലാവിള വീട്ടിൽ ഷിബു (35 ) ആണ് മരിച്ചത്. മകൾ അലംകൃത (4) പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 6: 30ന് വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. രോഗിയുമായി ഇടുക്കിയിൽ പോയി മടങ്ങിവന്ന ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത് . റോഡിന് ഒരു വശത്തേക്ക് ബൈക്ക് നിർത്തി ഇറങ്ങാൻ നിന്ന സമയം അമിത വേഗതയിൽ എത്തിയ ആംബുലൻസ് ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബുവിനെയും മകളെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയെങ്കിലും ഷിബു മരണപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!