നിയമസഭയിൽ മാധ്യമ പ്രവർത്തകർക്ക് ശില്പശാല സംഘടിപ്പിച്ചു

IMG_20221010_213130_(1200_x_628_pixel)

തിരുവനന്തപുരം:കേരള നിയമ സഭാ സെക്രട്ടേറിയറ്റും നിയമസഭയിലെ പാർലമെന്ററി സ്റ്റഡി വിഭാഗവും (കെ ലാംപ്സ്) പത്ര പ്രവർത്തക യൂണിയനും (കെ യു ഡബ്ള്യൂ ജെ) യും സംയുക്തമായി മാധ്യമ ശില്പശാല സംഘടിപ്പിച്ചു. നിയമ സഭ ബാങ്ക്വാറ്റ് ഹാളിൽ നടന്ന പരിപാടി സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ കിരൺ ബാബു സ്വാഗതവും നിയമ സഭ സെക്രട്ടറി എ എം ബഷീർ നന്ദിയും പറഞ്ഞു. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി മനോഹരൻ നായർ, ഏഷ്യാനെറ്റ്‌ ന്യൂസ്‌ എക്സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു, കെ ലാംപ്സ് ഡയറക്ടർ ജി പി ഉണ്ണികൃഷ്ണൻ എന്നിവർ ക്ലാസ്സ്‌ എടുത്തു. യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ സാനു ജോർജ് തോമസ് ശില്പശാല ക്രോഡീകരിച്ചു സംസാരിച്ചു. കെ ലാംപ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മഞ്ജു വർഗീസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!