വിഴിഞ്ഞം: വിഴിഞ്ഞം സമരത്തിൻ്റെ ആവശ്യങ്ങൾ നേടാൻ 17ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടനുബന്ധിച്ച് വിഴിഞ്ഞം ഉൾപ്പെടുന്ന മേഖലയിൽ 3 ഇടത്താണ് ഉപരോധം. തിരുവല്ലത്തിനും വിഴിഞ്ഞത്തിനും പുറമേ മുല്ലൂരിലും റോഡ് ഉപരോധിക്കും. ആറ്റിങ്ങൽ, സ്റ്റേഷൻകടവ്, ചാക്ക, പൂവാർ, ഉച്ചക്കട, സെക്രട്ടേറിയറ്റ് എന്നിവയാണ് മറ്റ് ഉപരോധ സ്ഥലങ്ങൾ. അതിജീവന സമരം വിജയം വരെയും തുടരുമെന്നാണ് സമര സമിതിയുടെ ഉറച്ച നിലപാട്.