തെരുവുകളിലെ സിംകാർഡ് വിൽപ്പന തടയണം : മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി

HumanRight_6128c8711cc41(1)

 

തിരുവനന്തപുരം : തെരുവുകളിൽ നടക്കുന്ന മൊബൈൽ സിംകാർഡ് വിൽപ്പന നിരോധിക്കണമെന്ന ഹർജിയിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.ആധാർ കാർഡ് ഹാജരാക്കി വാങ്ങേണ്ട സിംകാർഡ് യാതൊരു നിയന്ത്രണവുമില്ലാതെയാണ് തെരുവുകളിൽ വിൽക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഇത്തരത്തിൽ തിരിച്ചറിയൽ രേഖകൾ വാങ്ങാതെ വിൽപ്പന നടത്തുന്ന സിംകാർഡുകൾ ഉപയോഗിച്ച് രാജദ്രോഹ പ്രവർത്തനങ്ങൾ വരെ നടക്കുന്നതായി പരാതിയുണ്ടെന്ന് ജി. തമീം സമർപ്പിച്ച പരാതിയിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular