മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തന രഹിതമായെന്ന് വ്യാപക പരാതി.
വെള്ളിയാഴ്ച രാവിലെ മുതല്‍ ലോക വ്യാപകമായി പ്ലാറ്റ്‌ഫോമുകള്‍ പണിമുടക്കിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കിന്റെ മെസഞ്ചറിലും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഏകദേശം ഒരേ സമയം സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.സംഭവത്തില്‍ മെറ്റ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

