നാഗർകോവിൽ: തക്കലയിൽ നിരോധിത പുകയില ഉല്പന്നങ്ങളുമായി മൂന്ന് മലയാളികളെ പ്രത്യേക സംഘം പിടികൂടി.വിഴിഞ്ഞം, തൊലവിള സ്വദേശി ജോസഫിന്റെ മകൻ ജോജോ (35), നേമം സ്വദേശി അൻവർദിന്‍ (34), കാജാ ഹുസൈൻ എന്നിവരാണ് പിടിയിലായത്. ഇന്നലെയായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേശ്വരരാജിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. സ്വാമിയാർമഠത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പുകയില ഉല്പന്നങ്ങൾ പിടികൂടിയത്. പ്രതികളുടെ കൈവശം നിന്ന് 300 കിലോ പുകയില്‍ ഉല്പന്നങ്ങളും,17510 രൂപയും, ഒരു കാറും പിടിച്ചെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
