തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് നീതി തേടി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ദയാബായി അറിയിച്ചെന്ന് മന്ത്രിമാർ. ദയാബായി ഉന്നയിച്ച 90 ശതമാനം പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്നതാണെന്ന് മന്ത്രിമാരായ വീണാ ജോര്‍ജും ആര്‍ ബിന്ദുവും അറിയിച്ചു.കാസർകോട്ടെ ആശുപത്രികളിൽ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തും. മെഡിക്കൽ ക്യാമ്പുകൾ, ഡേ കെയർ സെന്ററുകൾ എന്നിവ ഉടൻ നടപ്പിലാക്കുമെന്നും സമര സമിതിയുമായുള്ള ചർച്ചക്ക് ശേഷം മന്ത്രിമാര്‍ പറഞ്ഞു.
