തിരുവനന്തപുരം: സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള ട്രാൻസ്ജെൻഡർ കലോത്സവ വേദിയിൽ മത്സരാർത്ഥികളുടെ പ്രതിഷേധം. സമ്മാനദാന ചടങ്ങും മത്സരാർത്ഥികൾ ബഹിഷ്കരിച്ചു.വിധികർത്താക്കളിലും സംഘാടകരിലും ചിലർ വിവേചനപരമായാണ് പെരുമാറിയതെന്നും വിധി നിർണയം മൊബൈലിൽ നോക്കിയാണ് നടത്തിയതെന്നും ആരോപിച്ചാണ് മത്സരാർത്ഥികൾ പരിപാടി ബഹിഷ്കരിച്ചത്. കലോത്സവം ഇനി വേണ്ടെന്നും ആവശ്യം. നീതിപൂർവ്വമായ എല്ലാ സംഘാടകർ പെരുമാറിയതെന്നും മത്സരാർത്ഥികൾ ആരോപിച്ചു.