തിരുവനന്തപുരം : എകെജി സെന്റർ ആക്രമണക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ, ടി.നവ്യ, സുബീഷ് എന്നിവർക്കായാണ് നോട്ടിസ് ഇറക്കിയത്. ക്രൈംബ്രാഞ്ച് എസ്പി നോട്ടിസ് വിമാനത്താവള അധികൃതർക്കും മറ്റുള്ള ഏജൻസികൾക്കും കൈമാറി.ഗൂഢാലോചനാ കുറ്റമാണ് മൂന്നു പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. എകെജി സെന്റർ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടർ സുഹൈൽ ഷാജഹാന്റെ ഡ്രൈവറായ സുബീഷിന്റേതാണ്. ആക്രമണം നടത്താൻ പ്രതി ജിതിൻ ഉപയോഗിച്ച സ്കൂട്ടർ എത്തിച്ചത് സുഹൃത്തായ നവ്യയാണെന്ന് പൊലീസ് പറയുന്നു.
