തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജില്‍ ശാസത്രപ്രദര്‍ശനം ഇന്നുമുതല്‍

IMG_20221020_111039_(1200_x_628_pixel)

തിരുവനന്തപുരം: ഏഴാമത് ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജില്‍ നടക്കുന്ന ശാസത്രപ്രദര്‍ശനം ഒക്ടോബര്‍ 20ന് വൈകിട്ട് മൂന്നിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. മേയര്‍ ആര്യാ രാജേന്ദ്രന്‍ പങ്കെടുക്കും. ഒക്ടോബര്‍ 21, 22, 23 തിയതികളിലാണ് പ്രദര്‍ശനം.ഒക്ടോബര്‍ 23ന് വൈകുന്നേരം അഞ്ചിന് കൂടുന്ന സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. എം.എല്‍.എ വി.കെ പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും.

‘എന്നും ആയുര്‍വേദം,എന്നെന്നും ആയുര്‍വേദം’ എന്നതിന് ഊന്നല്‍ നല്‍കി സംഘടിപ്പിക്കുന്ന ശാസ്ത്രപ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെയുള്ള പ്രദര്‍ശനത്തില്‍ ആയുര്‍വേദത്തിന്റെ പൈതൃകം, ചരിത്രം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, മാനസിക ആരോഗ്യം, വയോജന ആരോഗ്യം, വീടുകളില്‍ സ്ഥിരമായി ഉണ്ടാക്കി ശീലിക്കേണ്ട പത്ഥ്യാഹാരങ്ങള്‍, വീടുകളില്‍ പരിപാലിക്കാവുന്ന ഔഷധ സസ്യങ്ങള്‍, സാംക്രമിക രോഗ വിജ്ഞാനം, സാമൂഹികാരോഗ്യം, വിശേഷ ചികിത്സാ രീതികള്‍, ദേശീയ ആയുഷ് മിഷന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് കോര്‍ത്തിണക്കിയിട്ടുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular