വക്കം: വക്കം ഇറങ്ങുകടവിൽ നാല് വയസുകാരനെ വീടിനുള്ളിൽ കടന്ന് നായ കടിച്ച് പരിക്കേൽപ്പിച്ചു. വക്കം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഇറങ്ങുകടവ് വാടയിൽ വീട്ടിൽ അനൂപ് – അശ്വതി ദമ്പതികളുടെ മകൻ ആദിത്യനെയാണ് (4) ഇന്നലെ വൈകിട്ട് 5ഓടെ വീടിനുള്ളിൽ കടന്ന് നായ ആക്രമിച്ചത്.
അനുജനോടൊപ്പം വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടുനിന്ന ആദിത്യനെ പുറത്ത് നിന്നെത്തിയ നായ ആക്രമിക്കുകയായിരുന്നു. നായ കുരച്ചുകൊണ്ട് പാഞ്ഞുവരുന്നത് കണ്ട് കുട്ടികൾ വീടിനുള്ളിലേയ്ക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ നായ ആദിത്യനെ കടിക്കുകയായിരുന്നു.കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് നായയിൽ നിന്ന് ആദിത്യനെ രക്ഷപ്പെടുത്തിയത്